5.11.19

കൊല്ലം രൂപത


https://www.marunadanmalayali.com/news/special-report/st-thomas-church-vicar-wrests-2-5-lakh-from-believers-for-allotting-grave-protests-mount-164863

കൊല്ലം രൂപത

Boris Paul is with Savio and 14 others.
17 hrs
ആറടി മണ്ണിന് രണ്ടര ലക്ഷം രൂപ
കൊല്ലം രൂപത വികസനപാതയിൽ!
ക്രൈസ്തവ സഭകളിൽ ആത്മീയ വ്യാപാരം ലാഭത്തിൽ നിന്ന് ലാഭത്തിലേക്ക്.
രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം നമ്മളെ ബാധിച്ചിട്ടേയില്ല.
പുതിയ ബിഷപ് ചുമതലയേറ്റപ്പോൾ കൊല്ലം രൂപതയ്ക്ക് ജനകീയനായ ബിഷപ് എന്നൊക്കെ വൻ വായ്ത്താരി ആയിരുന്നു.
എന്നാൽ കൊല്ലം രൂപതയിൽ നടക്കുന്ന ആത്മീയ സാമ്പത്തിക കൊള്ളയടി വർദ്ധിച്ചത് ജനകീയ ബിഷപ് ഭരണം തുടങ്ങിയപ്പോൾ!
ശാസ്താംകോട്ട സെന്റ് തോമസ് പള്ളി അംഗമായ 20 വയസ്സുകാരി മിനിമോൾ 2019 ജൂലൈയിൽ മരിച്ചു.
കല്ലറ കെട്ടി മകളെ അടക്കം ചെയ്യണമെന്ന് ആഗ്രഹിച്ച മിനിമോളുടെ അമ്മ ചെറുപുഷ്പത്തിൽ നിന്നും ഇടവക വികാരി ഈടാക്കിയത് രണ്ടര ലക്ഷം രൂപ!
ആറടി മണ്ണിന് രണ്ടര ലക്ഷം രൂപയെങ്കിൽ സെന്റിന് എന്ത് വിലയെന്ന് കണക്കാക്കുക.
അമ്പതിനായിരം രൂപ വാങ്ങി കല്ലറ കച്ചവടം നടത്തിയിരുന്നിടത്താണ് ഒറ്റയടിക്ക് രണ്ടര ലക്ഷം രൂപ മുൾമുനയിൽ നിർത്തി വാങ്ങി കച്ചവടം പൊടിപൊടിച്ചത്.
മൃതദേഹം വച്ച് വിലപേശിയാൽ ചിലർ രണ്ടരയല്ല എത്ര ലക്ഷം വേണമെങ്കിലും കൊടുക്കും എന്ന സിമ്പിൾ ബിസിനസ് തന്ത്രം നടപ്പിലാക്കി വിജയിപ്പിച്ചു.
ചെറുപുഷ്പം കൊല്ലം ബിഷപ്പിന് രേഖാമൂലം പരാതി നൽകി. ബിഷപ് ഈ വർദ്ധനവ് അറിഞ്ഞിട്ടില്ലെന്നും അനുവദിച്ചിട്ടില്ലെന്നും പറഞ്ഞത്രേ! പക്ഷെ ബിഷപ്പറിയാതെ കച്ചവടം പൊലിപ്പിച്ച വികാരിയും ഇടവക കമ്മിറ്റിയും തൽസ്ഥാനത്ത് തുടരുന്നു.
ആഗസ്റ്റ് ആദ്യവാരം ബിഷപ്പിന് കൊടുത്ത പരാതിയിൽ നവംബർ ആയിട്ടും നടപടിയുണ്ടായിട്ടില്ല.
ജനകീയ ബിഷപ് നടപടിയെടുക്കുമെന്ന് പാവം ചെറുപുഷ്പം വിശ്വസിച്ച് കാത്തിരിക്കുന്നു.
ഏത് കാത്തിരിപ്പിനും ഒരു അവസാനമുണ്ടാകണമല്ലോ! കാത്തിരിക്കാം!
NB: കൊല്ലം രൂപതയിലെ വിവിധ ഇടവകകളിൽ കല്ലറവില പലതാണ്.
30,000/ 70,000/ 100,000/ ഇങ്ങനെ പോകുന്നു നിരക്കുകൾ. ഇതൊന്ന് ഏകോപിപ്പിച്ച് ഒറ്റ തറവില നിശ്ചയിക്കാൻ രൂപതാ അധ്യക്ഷനോട് മുട്ടിപ്പായി അപേക്ഷിക്കുന്നു.
- അഡ്വ ബോറിസ് പോൾ
#WeWantChurchAct


Prince Mathew
സ്പെഷ്യൽ കല്ലറ വാങ്ങണമെന്ന് നിർബന്ധം ഇല്ലല്ലോ. അത് വേണ്ടവർ പണം കൊടുത്തു വാങ്ങട്ടെ .
ആ പണം കൊണ്ട് അത് കൊടുക്കുവാൻ പറ്റാത്തവർക്കു വേണ്ടി പൊതു കല്ലറ ഉണ്ടാക്കുന്നുണ്ട് .

എല്ലാം വിവാദം ആക്കുന്നവർക്കു എന്ത് വേണമെങ്കിലും പറയാമല്ലോ .
LikeReply1h
Sa NI
സ്പെഷ്യൽ കല്ലറയിൽ എന്തേലും പ്രത്യേകത ഉണ്ടോ ? രാത്രി ആയാൽ എ സി അങ്ങിനെ എന്തേലും ?
LikeReply16mEdited
Pradeep K Pillai
ഇതൊക്കെ വായിക്കുമ്പോൾ സത്യത്തിൽ അങ്ങേയറ്റം വിഷമമാണ് തോന്നുന്നത്. ജാതിയോ മതമോ വിശ്വാസമോ ഒന്നുമല്ല ഇവിടെ പ്രശ്‌നം. മനുഷ്യത്വത്തേക്കാൾ മൃഗത്വം കൂടുതലുള്ള ഇരുകാലികളുടെ അതിരില്ലാത്ത ആക്രാന്തമാണ്‌ പ്രശ്‌നം.അതിനു ജാതിയും മതവുമൊന്നുമില്ല. "നിന്നെപ്പോലെ നിൻറെ അയൽക്കാരനെ സ്നേഹിക്കാൻ" പറഞ്ഞ യേശുദേവൻറെ പേരിലാണ് ഈ ചെറ്റത്തരം...
എത്ര ആലോചനാമൃതമായ വചങ്ങളാണ്...Love thy neighbor as thyself. Do unto others as you would have them do unto you.....
LikeReply2h
Prince George
കച്ചവടം അല്ലാത്ത ഒന്നും പള്ളിയിൽ നടക്കുന്നില്ല, ഒരു കുട്ടി ജനിക്കുമ്പോൾ മുതൽ... മരണം വരെയും പിരിവോട് പിരിവ്.. എന്നാൽ ആരെയെങ്കിലും ഒരു വിവാഹത്തിനോ, വിദ്യാഭ്യാസത്തിനോ, വീട് വെക്കാനോ സഹായിക്കുവോ അതില്ല... എല്ലാം അങ്ങോട്ട് മാത്രം...

ഒറ്റപ്പെടൽ ഭയന്ന് ആരും ഒന്നും മിണ്ടില്ല..

ചർച്ച് ആണ് ലോകത്തിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനം .. മുതൽ മുടക്ക് ഉപദേശം... ലാഭം കോടികൾ..

ഉണരൂ വിശ്വാസികളെ... ഉണരൂ..
LikeReply22h

No comments:

Post a Comment