കളിക്കിടെ വീടിനുള്ളിൽ പതിച്ച ഫുട്ബോൾ തിരിച്ചുനൽകാത്തതിനെ തുടർന്ന് യുവതിയുടെ കാൽ തല്ലിയൊടിച്ച കേസിലെ പ്രതി അറസ്റ്റിൽ
കൊട്ടാരക്കര : ഫുഡ് ബോൾ കളിക്കിടെ വീടിനുള്ളിൽ പതിച്ച ഫുട്ബോൾ തിരിച്ചുനൽകാത്തതിനെ തുടർന്ന് യുവതിയുടെ കാൽ തല്ലിയൊടിച്ച കേസിലെ പ്രതിയെ പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂർ മൈലംകുളം ചന്ദ്രാലയം വീട്ടിൽ അനീഷ് (33) ആണ് അറസ്റ്റിലായത്. സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കെ കളിസ്ഥലത്തിന് സമീപമുള്ള യുവതിയുടെ വീട്ടിലേക്ക് ഫുട്ബോൾ ചെന്ന് വീണു. ഫുഡ്ബോൾ എടുക്കാൻ ചെന്ന അനീഷ് ഫുഡ്ബോൾ തിരികെ ആവശ്യപെട്ടപ്പോൾ യുവതി തിരികെ നൽകാൻ തയ്യാറാവാത്തതിനെ തുടർന്ന് കുപിതനായ അനീഷ് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് യുവതിയുടെ കാൽ അടിച്ച് ഒടിക്കുകയായിരുന്നു.
പുത്തൂർ എസ്.ഐ രതീഷ് കുമാർ, എ.എസ്.ഐ സജീവ്, സി.പി.ഒ വിനോദ് ബാലകൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പുത്തൂർ എസ്.ഐ രതീഷ് കുമാർ, എ.എസ്.ഐ സജീവ്, സി.പി.ഒ വിനോദ് ബാലകൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ചിത്രം : പ്രതി അനീഷ്
No comments:
Post a Comment