28.6.21

KOLLAM HISTORY

 

23മണിക്കൂർ 
Shared with പൊതുവായത്
പൊതുവായത്
കൊല്ലം തങ്കശേരി കോട്ട 🏜️😍
സുദീർഘമായ ചരിത്രമുള്ള കേരളത്തിലെ കോട്ടകളിൽ ഒന്നാണ് സെന്റ് തോമസ് കോട്ട എന്ന കൊല്ലം തങ്കശ്ശേരി കോട്ട. ഡച്ച് കോട്ടയുടെ ഇടിഞ്ഞു വീഴാറായ ചുമരുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഇപ്പോഴിത് കേന്ദ്ര പുരാ­വ­സ്തു­വ­കു­പ്പിന്റെ നിയന്ത്രണത്തി­ലാണ്.
സ്ഥിതിചെയുനത്
കൊല്ലം നഗരത്തിൽ തങ്കശേരി കടപുറത്തിന് സമീപമാണ് കോട്ട സ്ഥിതിചെയ്യുന്നത്. സൗജന്യ പ്രവേശനമുണ്ട്. നിയത്രണ മേഖലകൂടിയാണിത്. ഇവക്ക് കേടുപാടുകൾ ഉണ്ടാക്കിയാൽ 1ലക്ഷം രൂപവരെ പിഴയും 2 വർഷം തടവും വരെ ലഭിക്കാവുന്ന കുറ്റമാണ്.
ചരിത്രം
1503 ൽ കൊല്ലവുമായി കച്ചവടം നടത്തുവാനുള്ള കൊല്ലം റാണിയുടെ അഭ്യർത്ഥനയോട് കൂടിയാണ് പോർട്ടുഗീസുകാർ കൊല്ലത്ത് എത്തുന്നത്. 1552 ൽ റൊഡ്രിഗ്സ് എന്ന പോർട്ടുഗീസ് ഉദ്യോഗസ്ഥൻ ഇവിടെ എത്തുകയും തങ്കശ്ശേരിയിലെ പണ്ടകശ്ശാല പുതുക്കി പണിയുവാനുള്ള അനുവാദം നേടിയെടുക്കുകയും ചെയ്തു. പക്ഷേ ഇതിന്റെ മറവിൽ അവർ ഒരു കോട്ടതന്നെ നിർമ്മിക്കുകയാണ് ചെയ്തത്. 1659 ഡിസംബർ 29 ന് ഡച്ചുകാർ കൊല്ലത്ത് എത്തുകയും തങ്കശ്ശേരി കോട്ട പിടിച്ചടക്കുകയും തകർത്ത് തരിപ്പണമാക്കുകയും ചെയ്തു. 1669 ൽ ഡച്ചുകാർ തങ്കശ്ശേരികോട്ട പുനർ നിർമിച്ചു. 1741 ൽ മാർത്താണ്ഡവർമ്മ കുളച്ചൽ യുദ്ധത്തിൽ പരാജയപ്പെടുത്തിയതോടെ ഡച്ചുകാർ ഇവിടെനിന്നും പിന്മാറുകയും 1742 ൽ തങ്കശ്ശേരി കോട്ട, ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ ആധിപത്യത്തിലാവുകയും ചെയ്തു.
തെക്കൻ കേരളത്തിലെ രാജാക്കന്മാരുമായി കരാർ ഉണ്ടാക്കാനായി നിയുക്തനായ ഡച്ച് ചീഫ് ഡയറക്ടർ ന്യൂഹാഫ് തങ്കശ്ശേരി കോട്ടയുടെ കേടുപാടുകൾ തീർക്കാൻ ശ്രമം നടത്തി. 1552-ൽ ഹെക്ടർ ഡിലാകാസയാണ് ഈ കോട്ട പണിതതെന്ന് ന്യൂഹാഫ് രേഖപ്പെടുത്തിയിട്ടുണ്ട്.
© Voice Of Punalur 2.0

No comments:

Post a Comment